🚆 Train/Bus Timings Updated! If there's any change in train or bus schedules — added, removed, or modified — click the WhatsApp icon 📱 to get in touch with us instantly. | 💻 Contact us for Website Creation services and exclusive Thailand Group Packages from Malabar! ✈️ | 🚆 Train/Bus Timings Updated! If there's any change in train or bus schedules — added, removed, or modified — click the WhatsApp icon 📱 to get in touch with us instantly. | 💻 Contact us for Website Creation services and exclusive Thailand Group Packages from Malabar! ✈️ |

പ്രാദേശിക വാർത്തകൾ

KL79 Region News & Updates

News Image
News January 14, 2026

Nexora January 16 മുതൽ സർവ്വീസ് ആരംഭിക്കുന്നു.

നിങ്ങളുടെ യാത്ര സുഖംകരമാക്കാൻ Nexora ജനുവരി 16 മുതൽ സർവ്വീസ് ആരംഭിക്കുന്നു. സീറ്റുകൾ റിസർവ് ചെയ്യാൻ വെബ്‌സൈറ്റിലോ, ഫോണിലോ ബന്ധപ്പെടുക. ചിറ്റാരിക്കാൽ 🔁കോട്ടയം ചിറ്റാരിക്കാൽ ~ ചെറുപുഴ ~ തേർത്തല്ലി~ ആലക്കോട് ~കരുവഞ്ചാൽ ~നടുവിൽ ~ചെമ്പേരി ~പയ്യാവൂർ ~ ഇരിട്ടി~തലശ്ശേരി ~ കോഴിക്കോട് ~തൃശൂർ ~ എറണാകുളം ~ പാല ~ കോട്ടയം..

News Image
News January 10, 2026

ചിറ്റാരിക്കാലിൽ വര്‍ധിപ്പിച്ച ഹോട്ടൽ ഭക്ഷണ വില കുറച്ചു

ചിറ്റാരിക്കാൽ: ടൗണിലെ ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്ക് വർദ്ധിപ്പിച്ച വില കുറച്ചു. പഞ്ചായത്ത് അധികൃതരുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ഹോട്ടൽ ഉടമകൾ വില കുറയ്ക്കാൻ തയ്യാറായത്. നേരത്തെ വർധിപ്പിച്ചിരുന്ന വിലയാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം ചായയ്ക്കും പലഹാരങ്ങൾക്കും (കടി) 13 രൂപ വീതവും, ഓംലെറ്റിന് 35 രൂപയുമായിരിക്കും ഇനി മുതൽ ഈടാക്കുക.

News Image
News January 09, 2026

തൃക്കരിപ്പൂർ സീറ്റ്‌ ആർക്കും വിട്ടുകൊടുക്കില്ലെന്ന് കേരള കോൺഗ്രസ് (ജോസഫ്) കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ്‌ ജെറ്റോ ജോസഫ്‌

തൃക്കരിപ്പൂർ സീറ്റ്‌ ആർക്കും വിട്ടുകൊടുക്കില്ലെന്ന് കേരള കോൺഗ്രസ് (ജോസഫ്) കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ്‌ ജെറ്റോ ജോസഫ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ തവണ മല്‍സരിച്ച 10 നിയമസഭാ സീറ്റിലും ഇത്തവണ മല്‍സരിക്കുമെന്ന് അദേഹം വ്യക്തമാക്കി. പാർട്ടി പറഞ്ഞാൽ ഇത്തവണ തൃക്കരിപ്പൂരില്‍ ജനവിധി തേടാനിറങ്ങും. തികഞ്ഞ വിജയപ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് അദേഹം പറഞ്ഞു.